അരൂർ: എഴുപുന്ന തെക്ക് പൊളിച്ചിട്ടിരിക്കുന്ന പി.എസ് ഫെറി റോഡ് പുനർനിർമിക്കാൻ വൈകുന്നത് നാട്ടുകാരെ വലക്കുന്നു. പുനർനിർമാണത്തിൻെറ പേരിൽ മൂന്നുമാസത്തിലേറെയായി റോഡ് പൊളിച്ചിട്ടിട്ട്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ കാൽനടയായും വാഹനത്തിലും ഇതുവഴി കടന്നുപോകുന്നു. കോടംതുരുത്ത് പഞ്ചായത്തിൻെറ പടിഞ്ഞാറൻ മേഖലയിലുള്ളവർ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലും പൊലീസ് സ്‌റ്റേഷനിലും പോകുന്നത് ഫെറി റോഡ് വഴിയാണ്. സർക്യൂട്ട് ടൂറിസത്തിൽപെടുത്തി ഗുണനിലവാരമുള്ള റോഡ് നിർമിക്കാനാണ് പൊളിച്ചതെങ്കിലും പണി തുടങ്ങാതെ മുടങ്ങിക്കിടക്കുകയാണ്. കാൽനടക്കാരായ സ്‌കൂൾ കുട്ടികളും വയോധികരുമാണ് ഏറെ വലയുന്നത്. പ്രദേശത്തെ ചെമ്മീൻ പീലിങ് ഷെഡുകളിലേക്ക് പോകുന്ന ഹെവി വാഹനങ്ങളുടെയും ബൈക്കുകളുടെയും ഓട്ടം ഇതുവഴിയുള്ള കാൽനടക്കാരെ അപകടത്തിൽപെടുത്തുന്ന സ്ഥിതിയുണ്ട്. ഇനിയും നടപടി വൈകുകയാണെങ്കിൽ പ്രത്യക്ഷ സമരവുമായി പോകാൻ നാട്ടുകാർ തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.