ഹരിപ്പാട്: ചേപ്പാട്ടെ എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നടത്തിയ നിയമ പോരാട്ടം വിജയം കണ്ടതായി രമേശ് ചെന്നിത്തല എം.എൽ.എ. കേന്ദ്രീയ വിദ്യാലയത്തിൽ തൽസ്ഥിതി തുടരണമെന്ന് ഹൈകോടതി വിധിച്ചു. തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് താൻ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിൻെറ അനുകൂല വിധി ഉണ്ടായതെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2022-23 വര്‍ഷത്തെ ഒന്നാം ക്ലാസ് അഡ്മിഷന്‍ ആരംഭിക്കാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കി. കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പി.ടി.എയുടെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ സമരപരിപാടികള്‍ നടന്നിരുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായും എം.പി, പി.ടി.എ ഭാരവാഹികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പൽ, എന്‍.ടി.പി.സി അധികാരികള്‍ എന്നിവരുമൊത്ത് ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്‌കൂള്‍ നിലനിര്‍ത്താന്‍ സ്വീകരിച്ചത്. അഡ്മിഷന്‍ നടപടികള്‍ എന്‍.ടി.പി.സി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കോടതിയലക്ഷ്യത്തിന് വീണ്ടും മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.