പൊതുനിരത്തിൽ മാലിന്യം തള്ളിയ ആളെ കണ്ടെത്തി തിരിച്ചേൽപിച്ചു

അരൂർ: അരൂർ പഞ്ചായത്ത് വെടിപ്പാക്കിയ സ്ഥലത്ത് മാലിന്യം തള്ളിയ ഇടക്കൊച്ചി സ്വദേശിയുടെ വീട്ടിൽ പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തിൽ മാലിന്യം തിരികെ എത്തിച്ചു താക്കീതുനൽകി. ഇടക്കൊച്ചി പാലത്തി‍ൻെറ അരൂർ ഭാഗത്തും പഴയ പൊലീസ് സ്റ്റേഷൻ പരിസരവും മാലിന്യം കുമിഞ്ഞുകൂടിയിരുന്നു. അരൂർ പഞ്ചായത്ത് മാലിന്യം കുഴിച്ചുമൂടി ഇടക്കൊച്ചി പാലവും പരിസരവും വൃത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആരോ മാലിന്യം തള്ളിയിരുന്നു. മാലിന്യത്തി‍ൻെറ കൂട്ടത്തിൽ ഉണ്ടായിരുന്ന കടലാസുകളിൽനിന്ന് മാലിന്യം തള്ളിയ ഇടക്കൊച്ചി സ്വദേശിയുടെ അഡ്രസും മറ്റും കണ്ടുകിട്ടി. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബി.കെ. ഉദയകുമാറി‍ൻെറ നേതൃത്വത്തിൽ പഞ്ചായത്ത്​ അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, വി. തിലകൻ, കവിത ശരവണൻ, അമ്പിളി ഷിബു, ആശ ഷീലൻ, സുമ ജയകുമാർ, പഞ്ചായത്ത് സെക്രട്ടറി മണിയപ്പൻ എന്നിവർ ഇടക്കൊച്ചിയിലെ വീട്ടിലെത്തി തള്ളിയ മാലിന്യം തിരിച്ചേൽപിക്കുകയായിരുന്നു. ചിത്രം . അരൂരിൽ മാലിന്യം തള്ളിയ ഇടക്കൊച്ചി സ്വദേശിയുടെ വീട്ടിൽ മാലിന്യം തിരിച്ചേൽപിക്കാൻ അരൂർ പഞ്ചായത്ത് അധികാരികൾ എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.