ഗതാഗതക്കുരുക്കിന് പരിഹാരം കാണണം

കായംകുളം: കച്ചവടത്തിരക്കേറിയ ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. പാർക്ക് ജങ്​ഷനിൽ പുതിയ പാലം വരുന്നതോടെ മാർക്കറ്റിലെ താമസക്കാരുടെ ഗതാഗത പ്രശ്നം രൂക്ഷമാകും. റോഡുകൾ ചരക്കുവാഹനങ്ങൾ കൈയടക്കുന്നതാണ് ജനങ്ങളെ ബാധിക്കുന്നത്. സസ്യ മാർക്കറ്റിൽ പാലത്തി‍ൻെറ വടക്കുഭാഗം മുതല്‍ ഫയര്‍ സ്റ്റേഷന്‍ ജങ്​ഷന്‍ വരെ ഇരുവശവും നടപ്പാത നിര്‍മിച്ച് യാത്രാസൗകര്യം ഉറപ്പാക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം മാര്‍ക്കറ്റ് വഴിയുള്ള ബസ് സര്‍വിസ് പുനരാരംഭിക്കണമെന്ന് ടൗണ്‍ നോര്‍ത്ത് റെസിഡന്‍റ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. പൊരുവത്ത് ബേബി ഉദ്ഘാടനം ചെയ്തു. എ. സലിം, അബ്ദുല്‍ ഖയ്യൂം, താജുദ്ദീന്‍, റോയി സഖറിയ, അഷ്റഫ് കായംകുളം, പി.കെ. കുഞ്ഞുമോന്‍, എം. ഷരീഫ്, എം.എ. സമദ്, ജോസഫ്, ഐ.ബി. ഹക്കീം, ഐ. ഹുസൈന്‍, സൈഫുദ്ദീന്‍ കിച്ച്ലു, സിറ്റി സൈഫുദ്ദീന്‍, സത്താര്‍, റസീന അലി എന്നിവര്‍ സംസാരിച്ചു. APLKY3MARKET ചിത്രം: കായംകുളം സസ്യമാർക്കറ്റ് റോഡിലെ തിരക്ക് (ഫയൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.