'ഗതാഗത മന്ത്രി അപഹാസ്യനാകുന്നു'

അരൂർ: വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കാൻ വെമ്പൽകൊള്ളുന്ന ഗതാഗതമന്ത്രി ആന്‍റണി രാജു ജനസമൂഹത്തിൽ അപഹാസ്യനായി മാറിയെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച്. സലാം. കൺസഷൻ ചാർജ് വർധിപ്പിക്കാൻ വെമ്പൽ കൊള്ളുകയാണ് ഗതാഗതമന്ത്രിയും എൽ.ഡി.എഫ് സർക്കാറും. അഞ്ചുരൂപ കൊടുത്താൽ ബാലൻസ് മേടിക്കാതെ ഇറങ്ങിപ്പോകുന്ന വിദ്യാർഥികളാണ് ഇപ്പോഴുള്ളത് എന്ന് പറഞ്ഞതിലൂടെ ഈ വർധന പ്രാബല്യത്തിൽ വരുത്താൻ അദ്ദേഹം കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുതലാളി വർഗത്തി‍ൻെറ നാവായിട്ടേ മന്ത്രിയെ കാണാൻ സാധിക്കുകയുള്ളൂവെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.