കയർ മേഖലയിൽ പണിമുടക്കി എ.ഐ.ടി.യു.സി

​ ആലപ്പുഴ: കയർ സമരത്തിലൂടെ അവസാനിപ്പിച്ച ഡിപ്പോ സമ്പ്രദായം തിരിച്ചുവന്നത് ഇടതു സർക്കാറിന് അപമാനമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ടി.ജെ. ആഞ്ചലോസ്. പണിമുടക്കിയ കയർ ഫാക്ടറി തൊഴിലാളികൾ കയർ കോർപറേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയർ തൊഴിലാളികളുടെ കൂലി പുതുക്കി തീരുമാനിക്കേണ്ടതി‍ൻെറ കാലാവധി രണ്ടുവർഷം പിന്നിട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കയർ വ്യവസായത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സംബന്ധിച്ച് സർക്കാർ പ്രത്യേക പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂനിയൻ (എ.ഐ.ടി.യു.സി) സെക്രട്ടറി ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ബി.ആർ. പ്രകാശൻ, ബി. നസീർ, കെ.എ. രാജീവ്, സജിമോൻ എന്നിവർ സംസാരിച്ചു. കയർ തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടുക, കാലാവധി കഴിഞ്ഞ കയർ ഫാക്ടറി തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കയർ തൊഴിലാളികൾക്ക് 5000 രൂപ വീതം ക്ഷാമബത്ത നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബൊൺഹാമി മരട് ജേതാക്കളായി ആലപ്പുഴ: ആലപ്പി വെറ്ററന്‍സും അസ്റ്റക്ക ഫുട്‌ബാള്‍ ടര്‍ഫും ചേര്‍ന്ന് സംഘടിപ്പിച്ച കിന്‍ഡര്‍ ഹോസ്പിറ്റല്‍ എവര്‍റോളിങ് ട്രോഫിക്കായുള്ള ഓള്‍കേരള വെറ്ററന്‍സ് ഫുട്സെവന്‍സ് ഫുട്‌ബാള്‍ ടൂര്‍ണമെന്‍റില്‍ ജില്ലയില്‍നിന്നുള്ള ബൊൺഹാമി മരട് ജേതാക്കളായി. ആലപ്പുഴ ചാത്തനാട് അസ്റ്റക്ക ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്‍റ്​ എം.എ. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഫുട്ബാൾ രംഗം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് വരുംനാളുകളിൽ സർക്കാറുമായി ആലോചിച്ച്​ സത്വരനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ആവേശകരമായ ഫൈനലില്‍ ആലപ്പി വെറ്ററന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ്​​ ബൊൺ ഹാമി മരട് പരാജയപ്പെടുത്തിയത്. ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു സമ്മാനം വിതരണം ചെയ്തു. ബി.എച്ച്​. രാജീവ്, കെ.എ. വിജയകുമാർ, സി.ടി. സോജി, അനസ് മോൻ, എച്ച്. ഷാജഹാൻ, അക്ഷയ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.