അരൂർ: ചേർത്തല സെന്റ് മൈക്കിൾ കോളജ് എൻ.എസ്.എസ് യൂനിറ്റിന്റെയും ആലപ്പുഴ രൂപത കെ.എൽ.സി.എയുടെയും നേതൃത്വത്തിൽ ചെല്ലാനം മിനി ഫിഷിങ് ഹാർബർ മാലിന്യമുക്തമാക്കി. ഹാർബറിനുള്ളിൽ കിടന്ന പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യവും നീക്കം ചെയ്തു. ഫാ. ജോൺ കളത്തിൽ ഉദ്ഘാടനം ചെയ്‌തു. കോളജ് അധ്യാപിക സീന കുര്യൻ, കെ.എൽ.സി.എ രൂപത സമിതി അംഗം ക്ലീറ്റസ് പുന്നക്കൽ, ജോസഫ് പി. വർഗീസ്, ജാക്സൺ പറയകാട്ടിൽ, ജോപ്പൻ തെക്കേവീട്ടിൽ, പഞ്ചായത്ത് അംഗം സീമ ബിനോയ്, അഖിൽ ദാമോദർ, കെ.എ. ആതിര എന്നിവരും കോളജിൽനിന്നുള്ള 60ഓളം വിദ്യാർഥികളും ശുചീകരണത്തിൽ പങ്കെടുത്തു. ചിത്രം ചേർത്തല സൻെറ് മൈക്കിൾസ് കോളജിലെ എൻ.എസ്.എസ് യൂനിറ്റിന്‍റെ ശുചീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.