ബജറ്റ് നെൽകർഷകരെ അവഹേളിക്കുന്നത് ​-കിസാൻ ജനത

അമ്പലപ്പുഴ: ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് നെൽകർഷകരെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി. അറുവന്തറ ആരോപിച്ചു. ഒരുകിലോ നെല്ലിന് 28. 20 രൂപ താങ്ങുവിലയാണ് പ്രഖ്യാപിച്ചത്. നിലവിൽ കർഷകന് ഒരു കിലോക്ക്​ 28 രൂപ കിട്ടുന്നുണ്ട്. 20 പൈസയുടെ വർധന കർഷകരെ അവഹേളിക്കുന്നതിനു തുല്യമാണ്. പ്രളയവും കോവിഡും മൂലം കേരളത്തിലെ കർഷകർ കടക്കെണിയിൽ നട്ടം തിരിയുകയാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത വിലവർധനയും കാലാവസ്ഥവ്യതിയാനം മൂലം ഉണ്ടാകുന്ന കൃഷിനാശവും അമിത കൂലിയും മില്ലുടമകളുടെ ചൂഷണവുമെല്ലാം കർഷകരെ കടക്കെണിയിലേക്ക് തള്ളുന്നതാണ്. നെല്ലിന്​ 30 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ കർഷകർക്ക് പിടിച്ചുനില്‍ക്കാനാകൂവെന്ന് മോഹൻ സി. അറുവന്തറ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.