മദ്യനയം തിരുത്തണം -കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി

ആലപ്പുഴ: മരച്ചീനിയിൽനിന്നും മദ്യം ഉണ്ടാക്കി കേരളത്തിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതും ഐ. ടി മേഖലയിൽ മദ്യവിതരണ ശാലകൾ ആരംഭിക്കുന്നതും കേരള സംസ്‌കാരത്തിന്​ അപമാനകരമാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി പ്രസ്താവനയിൽ അറിയിച്ചു. മദ്യലഭ്യത വർധിപ്പിക്കുന്നതാണ് പുതിയ മദ്യ നയം. അടച്ചു പൂട്ടിയ ബാറുകൾ നിലവിൽ തുറന്നു നൽകി. അതിനു പുറമെയാണ് പുതിയ മദ്യവിതരണ സംവിധാനം കൊണ്ടുവരുന്നത്. പുതിയ മദ്യനയം പലതരത്തിലുള്ള മദ്യം ഉൽപാദിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ എ. പി. നൗഷാദ്, കൺവീനർ പി. എ. ലോറൻസ്, കോഓഡിനേറ്റർ കെ. ജെ. ഷീല എന്നിവർ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു. മദ്യ നയത്തിനെതിരെ തിരുവനന്തപുരത്ത് മാർച്ചും, ധർണയും സംഘടിപ്പിക്കും. ആർച് ബിഷപ് സൂസൈപാക്യം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.