സ്നേഹവീടിന്‍റെ താക്കോൽ കൈമാറി

അമ്പലപ്പുഴ: സഹപാഠികളായ സഹോദരങ്ങൾക്ക്​ എസ്.എഫ്.ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റി നിര്‍മിച്ച് നല്‍കിയ സ്നേഹവീടിന്‍റെ താക്കോൽ മന്ത്രി സജി ചെറിയാൻ കൈമാറി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കൽ വട്ടത്തിൽ വീട്ടിൽ ഷാജിക്കും കുടുംബത്തിനുമാണ് വീട് പൂർത്തിയാക്കിയത്. ഷാജിയുടെ അമ്മ മറിയാമ്മ താക്കോൽ ഏറ്റുവാങ്ങി. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ല സെക്രട്ടറി എ. അക്ഷയ്, പ്രസിഡന്‍റ്​ ജെഫിൻ, ഏരിയ കമ്മിറ്റി അംഗം ആശിഷ്, ഏരിയ പ്രസിഡന്‍റ്​ ശ്രീശങ്കർ, സെക്രട്ടറി ജിത്തു ഷാജി, കെ. കമൽ, സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. രഘു എന്നിവർ സംസാരിച്ചു. ചിത്രം... എസ്.എഫ്.ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റി നിര്‍മിച്ച് നല്‍കിയ സ്നേഹവീടിന്‍റെ താക്കോൽ മന്ത്രി സജി ചെറിയാൻ വട്ടത്തില്‍ വീട്ടില്‍ മറിയാമ്മക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.