അക്ഷരോത്സവം സംഘടിപ്പിച്ചു

അമ്പലപ്പുഴ: ജില്ല ലൈബ്രറി കൗൺസിലിന്‍റെ അക്ഷരോത്സവം2022 എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് മുഖ്യപ്രഭാഷണം നടത്തി. വിജയികൾക്ക് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജി. കൃഷ്ണകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. തിലകരാജ്, വൈസ് പ്രസിഡന്റ് ദീപ്തി അജയകുമാർ, കെ.കെ. സുലൈമാൻ എന്നിവർ സംസാരിച്ചു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ അലിയാർ എം. മാക്കിയിലിനെ അനുമോദിച്ചു. (ചിത്രം.... ജില്ല ലൈബ്രറി കൗൺസിലിന്‍റെ അക്ഷരോത്സവം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.