മണ്ണഞ്ചേരി: പാണംതയ്യിൽ സയ്യിദ് അബൂബക്കർ ബംബ് മസ്ജിദ് ആൻഡ് തർബിയ്യതുൽ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് സദസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർഥനസമ്മേളനവും നടത്തി. കിഴക്കേ മഹല്ല് പ്രസിഡന്‍റ് എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ ഉദ്ഘാടനം ചെയ്തു. പൊന്നാട് മഹല്ല് ഇമാം താഹ ജിഫ്രി തങ്ങൾ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. മഹല്ല് വൈസ് പ്രസിഡന്‍റ് എസ്. മുഹമ്മദ് കോയ തങ്ങൾ കാരുണ്യപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ടൗൺ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് മുസ്ലിഹ് ബാഖവി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. പരിപാലന കമ്മിറ്റി പ്രസിഡന്‍റ് എ. മുജീബ് നൈന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എ. അലിക്കുഞ്ഞ് ആശാൻ സ്വാഗതവും ട്രഷറർ മുഹമ്മദ് അഷ്‌റഫ് പനക്കൽ നന്ദിയും പറഞ്ഞു. നിസാർ അഹ്സനി, മൂസൽ ഫൈസി മൗലവി, കെ.എ. ജാഫർകുഞ്ഞ് ആശാൻ, സി.എം.സൈനുൽ ആബ്ദീൻ മേത്തർ, ഹാഫിസ് മുഹമ്മദ് സിയാദ് അസ്ലമി, ഫസൽ മംഗലപ്പള്ളി, നവാബ് കൂട്ടുങ്കൽ, കെ.വി. നാസർ തുടങ്ങിയവർ സംസാരിച്ചു. പടം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർഥന സമ്മേളനം കിഴക്കേ മഹല്ല് പ്രസിഡന്‍റ് എം.എ. അബൂബക്കർകുഞ്ഞ് ആശാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.