'ആവർത്തന'പദ്ധതികൾ; ആശങ്കയൊഴിയാതെ കർഷകർ

ആലപ്പുഴ: മുൻ ബജറ്റിൽ ഇടംപിടിച്ച പലപദ്ധതികളും ഇനിയും നടപ്പാകാത്തതി‍ൻെറ ആശങ്കയിലാണ്​ കുട്ടനാട്ടി​ലെ കർഷകർ. കോടിക്കണക്കിന്​ തുക മുടക്കിയിട്ടും ഫലപ്രാപ്​തിയില്ലാത്ത പല പദ്ധതികളും വീണ്ടും ഉൾപ്പെടുത്തി കർഷകരുടെ കണ്ണിൽപൊടിയിടാനാണ്​​ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിലൂടെ ശ്രമിച്ചതെന്നാണ്​ ഇവരുടെ പരാതി. കുട്ടനാട്​ വികസനത്തിനായി ബജറ്റിൽ വകയിരുത്തിയ തുക ഏതാനും പാടശേഖരത്തി‍ൻെറ പ്രശ്നംപോലും പരിഹരിക്കാൻ കഴിയില്ല. കോടികൾ മുടക്കിയുള്ള എ.സി റോഡ്​ നവീകരണത്തി‍ൻെറ പരിഗണനപോലും സാധാരണക്കാരായ കൃഷിക്കാർക്ക്​ കിട്ടാത്തതാണ്​ ബജറ്റിലെ പ്രധാന പോരായ്​മ. കോടികൾ മുടക്കിയുള്ള ഒന്നാം കുട്ടനാട്​ പാക്കേജ്​ പദ്ധതികളുടെ സോഷ്യൽ ഓഡിറ്റിങ്​ ഇനിയും നടന്നില്ല. കുട്ടനാട്ടിൽ ​നെൽകൃഷി മാത്രമല്ല നടക്കുന്നത്​. കൃഷിയും അനുബന്ധമായി മത്സ്യബന്ധനവും ടൂറിസവും എല്ലാമുണ്ട്​. മുൻമന്ത്രി തോമസ്​ ഐസക്​ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റുകളില്ലൊം പരാമർശിച്ച പലപദ്ധതികളും അധികം മുന്നോട്ടു​പോയില്ല. പ്രളയവും കോവിഡുമെല്ലാം കടന്ന് അതിജീവനത്തി‍ൻെറ പാതയിലെത്തിയ ടൂറിസം മേഖലക്കും​ കാര്യമായ പ്രഖ്യാപനങ്ങളില്ല. കഴിഞ്ഞ ബജറ്റിൽ കെ.ആർ. ഗൗരിയമ്മയുടെ സ്​മരണക്കായി രണ്ടുകോടി ചെലവിൽ സ്മാരകം പണിയുമെന്ന പ്രഖ്യാപനം വിപ്ലവ മണ്ണിൽ വൻസ്വീകാര്യതയാണ്​ കിട്ടിയത്​. സ്മാരകം എവിടെ പണിയണമെന്ന കാര്യത്തിൽപോലും അവ്യക്തത നിലനിൽക്കുന്ന പദ്ധതി ഇനിയും ഏങ്ങുമെത്തിയില്ല. ആലപ്പുഴ ഇ.എം.എസ് സ്​റ്റേഡിയം സിന്തറ്റിക്​ ട്രാക്​ അടക്കമുള്ള അത്യാധുനിക സൗകര്യത്തോടെ നവീകരിക്കുമെന്ന പ്രഖ്യാപനത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്​. 2010ൽ ഒന്നാംഘട്ടം പൂർത്തിയായെങ്കിലും തുടർ നടപടിയുണ്ടായില്ല. രണ്ടാംഘട്ട നിർമാണത്തി‍ൻെറ ഭാഗമായി രണ്ടാഴ്ച മുമ്പാണ്​ 10 കോടിയുടെ ടെൻഡർ നടപടിയായത്​. കഴിഞ്ഞ ബജറ്റിൽ തീരസംരക്ഷണത്തിന്‌ 1,500 കോടി കിഫ്ബി നൽകുമെന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. പ്രതീക്ഷക്കൊത്ത്​ ഇനിയും ഉയർന്നിട്ടില്ല. കഴിഞ്ഞ രണ്ട്​ ബജറ്റുകളിലായി ചേർത്തല, അരൂർ മണ്ഡലങ്ങളിലേക്ക്​ പ്രഖ്യാപിച്ച പലപദ്ധതികളും ഇനിയും തുടങ്ങിയിട്ടില്ല. പകർച്ചവ്യാധി ഇൻഷുറൻസ്, ഏഴുകോടിയുടെ ഹാച്ചറിയടക്കം താറാവുകർഷകർക്ക് നൽകിയ പ്രതീക്ഷകളും അസ്മതമിച്ചു. കുട്ടനാട്ടുകാർക്ക്​ തിരിഞ്ഞുനോക്കുമ്പോൾ നിരാശ മാത്രമാണ് ബാക്കി. വിരലിലെണ്ണാവുന്നവ മാത്രമാണ്​ നടപ്പായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.