പൊതുതോടുകൾ ആഴം കൂട്ടുന്നു

തുറവൂർ: പഞ്ചായത്തിലെ . പഞ്ചായത്ത്‌ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇറിഗേഷൻ വകുപ്പിന്‍റെ സഹായത്തോടെയാണ് തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് വർധിപ്പിക്കുന്നത്. ഇതിന് തുടക്കം കുറിച്ച്​ 16ാം വാർഡിലെ അരിപ്പചാലിനു തെക്കേ അറ്റം മുതൽ യന്ത്ര സഹായത്താൽ ആഴം കൂട്ടിത്തുടങ്ങി. ഇതിന്റെ വാർഡ്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ മോളി രാജേന്ദ്രൻ നിർവഹിച്ചു. സി.ഒ. ബെന്നിച്ചൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൻ ഷൈലജ ഉദയപ്പൻ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.