അരൂക്കുറ്റി: വനിത ദിനത്തോടനുബന്ധിച്ച് അരൂക്കുറ്റി അവളിടം യുവതി ക്ലബിന്റെ നേതൃത്വത്തിൽ അരൂക്കുറ്റി സി.എച്ച്.സി യിലെ ഡോക്ടർ ദീപ ഷേണായിയെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ് ക്ലബിന്റെ ആദരവ് നൽകി. ക്ലബ് പ്രസിഡന്റ് തൻസില മുഹമ്മദ്, സെക്രട്ടറി സൗമ്യ അജേഷ്, ആറാം വാർഡ് അംഗം മുംതാസ് സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. പൂച്ചാക്കൽ: വനിത ദിനത്തോടനുബന്ധിച്ച് മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്കൂളിലെ മുഴുവൻ വിദ്യാർഥിനികളെയും ആദരിച്ചു. സ്കൂൾ മാനേജർ ഫാദർ. ആന്റോ മംഗലശ്ശേരി, സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, സീനിയർ അസിസ്റ്റന്റ് റെജി എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ഫാദർ ജോഷി മുരിക്കേലിൽ, വിദ്യാർഥിനി പ്രതിനിധി റോസ്ന ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ജില്ല പഞ്ചായത്ത് മെംബർ ബിനിത പ്രമോദ് ഡോ. ദീപ ഷേണായിയെ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.