പി.എസ്.ഡി.എ ഉദ്ഘാടനം നാളെ

ചേര്‍ത്തല: പ്ലംബിങ് ആന്‍ഡ് സാനിട്ടറി ഡീലേഴ്‌സ് അസോസിയേഷന്‍(പി.എസ്.ഡി.എ) പ്രവർത്തനോദ്ഘാടനം വ്യാഴാഴ്ച​ നടക്കും. ജില്ല കേന്ദ്രീകരിച്ച്​ ആരംഭിച്ച സംഘടനയുടെ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്കുയര്‍ത്തും. പ്രളയ, കോവിഡ് കാലത്തടക്കം പ്ലംബിങ് സാനിട്ടറി വ്യാപാരികള്‍ക്കുണ്ടായ ദുരിതങ്ങളാണ് സംഘടന രൂപവത്​കരണത്തിന്​ വഴിവെച്ചതെന്ന് ജില്ല പ്രസിഡന്റ് രാജീവ്‌ഗോപാലന്‍, സെക്രട്ടറി പത്മകുമാര്‍ മഠത്തില്‍, ട്രഷറര്‍ യദുകൃഷ്ണന്‍ പൂന്തോപ്പില്‍, പി.ഷാജിമോന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 10ന് വൈകീട്ട് ആറിനു തണ്ണീര്‍മുക്കം നിര്‍മലഹാളില്‍ നടക്കുന്ന സമ്മേളനം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ നിന്നുള്ള 100 വ്യാപാരി പ്രതിനിധികളും 300 പ്ലംബര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്​ മുന്നോടിയായി 30 കമ്പനികളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.