വലിയഴീക്കൽ പാലം ഉദ്​ഘാടനം നാളെ

ആഘോഷ തിമിർപ്പിൽ നാട്​ ആറാട്ടുപുഴ: തീരവാസികളുടെ ചിരകാലാഭിലാഷമായിരുന്ന വലിയഴീക്കൽ പാലം വ്യാഴാഴ്ച നാടിന് സ്വന്തമാകും. രാവിലെ 11ന്​ കായംകുളം പൊഴിക്ക് കുറുകെ നിർമിച്ച പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മുഖ്യമന്ത്രിയെയും മറ്റ് പ്രമുഖരെയും വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. നാടിന്‍റെ ഉത്സവമായി പാലത്തിന്‍റെ ഉദ്ഘാടനം മാറും. വലിയഴീക്കലാണ് ഉദ്ഘാടന ചടങ്ങുകൾ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ സ്വാഗതം പറയും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കും.യാത്രാ സൗകര്യം മെച്ചപ്പെടുന്നതോടൊപ്പം ടൂറിസം മേഖലയിലും പുതു സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നതാണ് ഈ പദ്ധതി. ഡി.എഫ്.ഐ.പി ഫണ്ടില്‍നിന്നും 146.5 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാലത്തിന്റെ നീളം 981 മീറ്ററാണ്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 1.216 കിലോമീറ്റര്‍ വരും. ജലോപരിതലത്തിൽനിന്ന് 12 മീറ്റര്‍ ഉയരത്തില്‍ 110 മീറ്റര്‍ നീളമുള്ള മൂന്ന് ബോസ്ട്രിങ്​ ആര്‍ച് സ്പാനുകളുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോസ്ട്രിങ്​ ആര്‍ച് സ്പാന്‍ ആണ് ഇത്. ചെറിയ യാനങ്ങള്‍ക്കും വലിയ മത്സ്യബന്ധന ബോട്ടുകള്‍ക്കും പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോകാനാകും. 2016 മാര്‍ച്ചിലാണ് നിര്‍മാണം തുടങ്ങിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്​ട്​ സൊസൈറ്റിക്കായിരുന്നു നിര്‍മാണച്ചുമതല. APL valizhayeekal palam ഉദ്​ഘാടനത്തിന്​ മുന്നോടിയായി ദീപാലംകൃതമായ വലിയഴീക്കൽ പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.