അരൂക്കുറ്റി: ഭാഷാവിഷയങ്ങളിലെ പഠനമികവ് ലക്ഷ്യം വെച്ച് സ്കൂൾ ലൈബ്രറി പുസ്തകങ്ങളുടെ സഹായത്തോടെയുള്ള വായന നൈപുണ്യ വികസന പദ്ധതിയായ സുഹൃത്ത് ക്ക് അരൂക്കുറ്റി ഗവ. യു.പി സ്കൂളിൽ തുടക്കമായി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി ഭാഷകളിലെ മികച്ച പുസ്തകങ്ങൾ ലൈബ്രറി ശേഖരത്തിൽനിന്ന് എടുത്ത് ക്ലാസ് തലത്തിൽ കൈമാറി പഠന പ്രവർത്തനത്തിൽ മികവ് സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനാധ്യാപിക പി.എം. ഉഷ ഉദ്ഘാടനം ചെയ്തു. ഹബീബ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ കെ.കെ. അജയൻ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ മിനിമോൾ ജോഷ്വ, സി.എ. ഫസലുദ്ദീൻ, എസ്. അരുൺ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.