വടുതല: വെൽഫെയർ പാർട്ടി പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് കമ്മിറ്റി എസ്.എൻ.ഡി.പി-കിഴക്കേ വെളി റോഡിൽ കാട്ടുപുറം പള്ളി റോഡിലേക്ക് കയറുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന ട്രാഫിക് കോൺ വെക്സ് മിറർ സാമൂഹികവിരുദ്ധർ നശിപ്പിച്ചു. കിഴക്കേ വെളി റോഡിൽനിന്ന് കാട്ടുപുറം റോഡിലേക്ക് കയറുമ്പോൾ റോഡിൻെറ തെക്ക് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെടാത്തതിനാൽ ധാരാളം അപകടങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിച്ചത്. ഇത് സ്ഥാപിച്ച പിറ്റേ ദിവസം മുതൽ ഇത് നശിപ്പിക്കാനുള്ള ശ്രമം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. സാമൂഹികദ്രോഹികളെ പൊതുജന മധ്യത്തിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ നൽകാൻ അധികാരികൾ തയാറാകണമെന്ന് മൂന്നാംവാർഡ് മെംബർ ഹബീബ് റഹ്മാൻ, വെൽഫെയർ പാർട്ടി വാർഡ് കമ്മിറ്റി സെക്രട്ടറി കെ.കെ. സഫീർ എന്നിവർ ആവശ്യപ്പെട്ടു. ചിത്രം : കാട്ടുപുറം പള്ളി റോഡിൽ സ്ഥാപിച്ച കോൺവെക്സ് മിറർ നശിപ്പിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.