അരൂർ: പൊലീസിന്റെ സേവനം കിട്ടാത്തതിനാൽ എരമല്ലൂരിൽ ബസ് സ്റ്റോപ് മാറ്റം നടന്നില്ല. എഴുപുന്ന പഞ്ചായത്തിലെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് എരമല്ലൂരിലെ ദേശീയപാതയിൽ തെക്കോട്ട് ബസ് കാത്തുനിൽക്കുന്നവരുടെ സ്റ്റോപ് മാറ്റാൻ തീരുമാനിച്ചത്. ജങ്ഷന് തൊട്ടരികിൽ കിഴക്കുഭാഗത്തായിരുന്നു നിലവിലെ സ്റ്റോപ്. ഇവിടെ കാത്തുനിൽപ് കേന്ദ്രവും നിർമിച്ചിട്ടുണ്ട്. നല്ല തണലുള്ള ഇവിടം ബസ് കാത്തുനിൽക്കാൻ ആളുകൾക്ക് ഇഷ്ടവുമായിരുന്നു. എന്നാൽ, സിഗ്നലിൻെറ തൊട്ടരികിലെ സ്റ്റോപ് അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പറയുന്നത്. ദേശീയപാത ഇരട്ടിയാക്കി പുനർനിർമിച്ചപ്പോൾതന്നെ ബസ്ബേ നിർമിച്ചത് ജങ്ഷൻെറ വടക്കുഭാഗത്തുള്ള പെട്രോൾപമ്പിനരികിലാണ്. ഇവിടെ സ്റ്റോപ് എന്ന ബോർഡും സ്ഥാപിച്ച് പഞ്ചായത്ത് യാത്രക്കാരെ കാത്തിരുന്നു. ബസുകൾ പലതും നിർത്താതെ പോയതിനെത്തുടർന്ന് യാത്രക്കാർ പഴയ ബസ് സ്റ്റോപ് തന്നെ ആശ്രയിച്ചു. പഞ്ചായത്ത് ജില്ല മേധാവിക്കുവരെ പൊലീസ് സഹായത്തിന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ പഞ്ചായത്ത് ബസ് സ്റ്റോപ് ബോർഡ് വടക്കേ ബസ് സ്റ്റോപ്പിലും യാത്രക്കാർ ബോർഡില്ലാത്ത പഴയ ബസ് സ്റ്റോപ്പിലുമാണ്. ചിത്രം ബോർഡ് മാത്രമുള്ള എരമല്ലൂരിലെ പുതിയ ബസ് സ്റ്റോപ് എരമല്ലൂരിലെ പഴയ സ്റ്റോപ്പിൽ ബസ് നിർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.