പൊലീസ് ശാന്തി ഭവനിലെത്തിച്ച തമിഴ്നാട് സ്വദേശിയെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയി

അമ്പലപ്പുഴ: പൊലീസ് ശാന്തി ഭവനിലെത്തിച്ച തമിഴ്നാട് സ്വദേശിയെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി. മണ്ണഞ്ചേരി പൊലീസ് 26ന് വളവനാട് ഭാഗത്തുനിന്ന്​ അബോധാവസ്ഥയിൽ കണ്ടെത്തി ശാന്തി ഭവനിൽ എത്തിച്ച തമിഴ്‌നാട് വേലൂർ സ്വദേശി രാംരാജിനെ (32) തേടിയാണ് ബന്ധുക്കൾ പുന്നപ്ര ശാന്തിഭവനിൽ എത്തിയത്. വേലൂർ നേതാജി വെജിറ്റബിൾമാർക്കറ്റിലെ ലോഡിങ്​ തൊഴിലാളിയാണ് രാംരാജ്. ഫെബ്രു25 ന് ജോലിക്കായി വേലൂർ ഓൾഡ് ടൗണിലുള്ള വീട്ടിൽനിന്നും ഇറങ്ങിയ രാംരാജിനെ പിന്നീട് കാണാതാകുകയായിരുന്നു. കേരളത്തിൽ എങ്ങനെ എത്തിയെന്ന് രാംരാജിന് ഓർമയില്ല. മണ്ണഞ്ചേരി പൊലീസ് പട്രോളിങിനിടെ വളവനാട് ഭാഗത്തുനിന്നും ബോധരഹിതനായ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം മണ്ണഞ്ചേരി പൊലീസ് പുന്നപ്ര ശാന്തി ഭവനില്‍എത്തിച്ചു. രാംരാജിനെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ വേലൂർ സ്റ്റേഷനിൽ കൊടുത്തിരുന്നു. ഭാര്യ പ്രിയ, സഹോദരൻ അനീഷ് കുമാർ, സഹോദരി ഗായത്രി, മക്കളായ കവിനിഷ, ശിവാനി,ധൻഷിക എന്നിവര്‍ ശാന്തി ഭവനിലെത്തി. തിങ്കളാഴ്ച രാവിലെ 10 ഓടെ ശാന്തി ഭവൻ മാനേജിങ്​ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ രാംരാജിനെ ബന്ധുക്കൾക്കൊപ്പം യാത്രയാക്കി. (ചിത്രം.... പുന്നപ്ര ശാന്തിഭവനില്‍നിന്ന്​ രാംരാജ് ബന്ധുക്കളോടൊപ്പം യാത്രയാകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.