ആലപ്പുഴ: ജില്ലയിൽ പുതിയതായി അനുവദിച്ച ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്ഘാടനവും വീയപുരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് കേസ് അന്വേഷണം കുറ്റമറ്റതാക്കാൻ ഫോറൻസിക് ലബോറട്ടറിയുടെ പ്രവർത്തനം സഹായകമാകും. ജില്ലയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾക്കായി ഇപ്പോൾ ആശ്രയിക്കുന്നത് എറണാകുളം ജില്ലയിലെ ഫോറൻസിക് ലാബിലാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി കൂടാതെ സൈബർ ലാബുകളും ഉൾപ്പെടുന്നതാണ് ജില്ല ഫോറൻസിക് സയൻസ് ലബോറട്ടറി. ലാബ് ഉപകരണങ്ങളുടെ പർച്ചേസിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ ഡി.എച്ച്.ക്യുയിലുള്ള കെട്ടിടത്തിലാണ് ലബോറട്ടറി. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ്, ഡി.എച്ച്.ക്യു ഡെപ്യൂട്ടി കമാൻഡർ വി. സുരേഷ് ബാബു, എ.എസ്.പി ടി. ഫറാഷ്, ആലപ്പുഴ ഡിവൈ.എസ്.പി എൻ. ആർ. ജയരാജ് എന്നിവർ ആലപ്പുഴയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. APL forensic lab ആലപ്പുഴ ഡി.എച്ച്.ക്യു കെട്ടിടത്തിലെ ജില്ല ഫോറൻസിക് ലാബിന്‍റെ പ്രവർത്തന ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.