ആലപ്പുഴ: അണഞ്ഞുപോകാത്ത വെളിച്ചമാണ് അക്ഷരങ്ങളിലൂടെ നേടുന്ന അറിവെന്നും ആ അറിവ് സ്വായത്തമാക്കാൻ വിദ്യാർഥികൾ സന്നദ്ധരാകണമെന്നും എച്ച്. സലാം എം. എല്‍. എ പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് സി.കെ. രതികുമാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ കവിത, അജയ് സുധീന്ദ്രൻ, കെ.കെ. സുലൈമാൻ, എൻ.എസ്. ഗോപാലകൃഷ്ണൻ, സി.കെ. സുകുമാരപ്പണിക്കർ, കൈനകരി സുരേന്ദ്രൻ, ചന്ദ്രലാൽ, ജ്യോതി, ഷബാന, എച്ച്. സുബൈർ, ഡി.ബി. അജിത് കുമാർ എന്നിവർ പങ്കെടുത്തു. ചിത്രം... താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ബാലോത്സവം എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.