നദ്​വത്തുല്‍ ഇസ്​ലാം യു.പി.എസില്‍ കളിയരങ്ങിന് തുടക്കമായി

വടുതല: നദ്‌വത്തുല്‍ ഇസ്​ലാം യു.പി സ്‌കൂളില്‍ കളരിപ്പയറ്റ്, കരാട്ടേ, ഫുട്‌ബാൾ, ഷട്ടില്‍ പരിശീലന പരിപാടി 'കളിയരങ്ങ് -2022'ന് തുടക്കമായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.കെ. അനീസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ജലീല്‍ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് അംഗം പ്രകാശന്‍ വെള്ളപ്പനാട്ട്, ഹെഡ്മിസ്ട്രിസ് സി.എം. സലീമ, നദ്​വത്തുല്‍ ഇസ്​ലാം സമാജം സെക്രട്ടറി പി.കെ. അബ്ദുല്‍ ഖാദര്‍, മദര്‍ പി.ടി.എ പ്രസിഡന്‍റ്​ വിനയ, സ്റ്റാഫ് സെക്രട്ടറി താഹിറ, പി.ടി.എ സെക്രട്ടറി പി.എ. അന്‍സാരി, പരിശീലകരായ ഉബൈദ് മാസ്റ്റര്‍, തന്‍സില, ഷിറാസ്, നീതു വിജയ്, കളിയരങ്ങ് കോഓഡിനേറ്റര്‍ എം. ജവാദ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: അരൂക്കുറ്റി നദ്​വത്തുല്‍ ഇസ്​ലാം യു.പി സ്‌കൂളില്‍ കളിയരങ്ങ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് മെംബര്‍ എന്‍.കെ. അനീസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.