ശസ്ത്രക്രിയവിഭാഗം അടിച്ചിട്ട്​ രണ്ടുമാസം; രോഗികൾ പ്രതിസന്ധിയിൽ

ചേര്‍ത്തല: താലൂക്ക് ആശുപത്രിയില്‍ പ്രധാന ശസ്ത്രക്രിയവിഭാഗം അറ്റകുറ്റപ്പണിക്ക്​ അടച്ചിട്ട്​ രണ്ടുമാസത്തോളം പിന്നിട്ടിട്ടും തുറക്കാത്തതിൽ രോഗികൾ പ്രതിസന്ധിയിൽ. താൽക്കാലികമായി ശസ്ത്രക്രിയവിഭാഗം തുറന്നെങ്കിലും ഇത്​ ഗൈനക്ക് വിഭാഗത്തിന്​ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്​. വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടക്കേണ്ട ശസ്ത്രക്രിയ വിഭാഗത്തില്‍ നാല് വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിന്​ നഗരസഭ 10 ലക്ഷമാണ് അനുവദിച്ചത്. ഇതി​ന്‍റെ കരാര്‍ നടപടി പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആധുനിക സൗകര്യങ്ങളുള്ള ശസ്ത്രക്രിയ വിഭാഗത്തില്‍ ഒരേസമയം നാലു ശസ്ത്രക്രിയവരെ ചെയ്യാനുള്ള സൗകര്യമാണുള്ളത്. പകരം സംവിധാനം ഉണ്ടെന്നു പറയുമ്പോഴും സിസേറിയന്‍ ഒഴിച്ചുള്ള ശസ്ത്രക്രിയകളൊന്നും നടക്കുന്നില്ല. ഇതിനെത്തുന്നവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രിയിക്കേണ്ട സ്ഥിതിയിലാണ്. പണികൾ എത്രയുംവേഗം പൂർത്തിയാക്കി പ്രവർത്തന സജ്ജമായില്ലെങ്കിൽ പ്രക്ഷോഭത്തിന്​ ഒരുങ്ങുകയാണ്​ വിവിധ സംഘടനകൾ. APL taluk hospital cherthala ചേർത്തല താലൂക്ക്​ ആശുപത്രി അത്യാഹിത വിഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.