ഹരിപ്പാട്: ദേശീയപാതയിൽ ചേപ്പാടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കാർ യാത്രികരായ വർക്കല വെട്ടൂർ നിസരി വീട്ടിൽ അബു സാലി, അൻസീർ, ശാലിമ, സലീല, നാലു വയസ്സുകാരൻ ആരോൺ എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലം ഭാഗത്തുനിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു കാർ യാത്രികർ. കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പാചകവാതക സിലിണ്ടർ കയറ്റി വന്ന ലോറിയാണ് ഇടിച്ചത്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.