ജില്ല ഫോറൻസിക്​ സയൻസ്​ ലബോറട്ടറി ഉദ്​ഘാടനം ഇന്ന്​

ആലപ്പുഴ: ജില്ല ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്​ഘാടനവും വീയപുരം പൊലീസ്​ സ്​റ്റേഷൻ കെട്ടിടം ശിലാസ്ഥാപനവും ഞായറാഴ്ച ഉച്ചക്ക്​ 12ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ജില്ലയിലെ കുറ്റകൃത്യങ്ങളുടെ ശാസ്ത്രീയ തെളിവുകൾക്കായി നിലവിൽ ആശ്രയിക്കുന്നത് എറണാകുളത്തെ ഫോറൻസിക് ലാബാണ്. ലബോറട്ടറി വരുന്നതോടെ ഇനിമുതൽ കേസന്വേഷണം വേഗത്തിലാകും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി കൂടാതെ സൈബർ ലാബുകളും ഉൾപ്പെടുന്നതാണ് ജില്ല ഫോറൻസിക് സയൻസ് ലബോറട്ടറി. ലാബ് ഉപകരണങ്ങൾക്ക്​ ഒരുകോടി അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ ഡി.എച്ച്.ക്യുവിലുള്ള കെട്ടിടത്തിലാണ് ലാബ്​. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എ.എം. ആരിഫ് എം.പി, സംസ്ഥാന പൊലീസ്​ മേധാവി അനിൽകാന്ത്, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൻ സൗമ്യ രാജ് എന്നിവർ പ​ങ്കെടുക്കും. ആലപ്പി ക്രിക്കറ്റ് ലീഗിന് തുടക്കം ആലപ്പുഴ: ഐ.പി.എൽ മാതൃകയിൽ 12 ക്രിക്കറ്റ് ടീമുകൾ മാറ്റുരക്കുന്ന 'ആലപ്പി ക്രിക്കറ്റ് ലീഗിന് റിക്രിയേഷൻ മൈതാനത്തിൽ തുടക്കമായി. ആലപ്പുഴ ഓസ്കാർ ക്രിക്കറ്റ് ക്ലബാണ് സംഘാടകർ. എ.എം. ആരിഫ്​ എം.പി മത്സരങ്ങളുടെ ഉദ്​ഘാടനം നിർവഹിച്ചു. ഒ.കെ. ഷഫീക് അധ്യക്ഷത വഹിച്ചു. ക്ലബുകൾക്കുള്ള ജേഴ്‌സി പ്രകാശനം ജില്ല ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു നിർവഹിച്ചു. നഗരസഭ കൗൺസിലർ റിഗോ രാജു, അനിത ഗോപകുമാർ, ഷിബു ഡേവിഡ്, നസറുദ്ദീൻ എന്നിവർ സംസാരിച്ചു. ഈ മാസം 20ന്​ മത്സരങ്ങൾ സമാപിക്കും. APL criket league aply ആലപ്പി ക്രിക്കറ്റ് ലീഗ്​ മത്സരങ്ങളുടെ ഉദ്​ഘാടനം എ.എം. ആരിഫ്​ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.