ധർണ നടത്തി

പൂച്ചാക്കൽ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ തൈക്കാട്ടുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂച്ചാക്കൽ സബ്ട്രഷറിക്കുമുന്നിൽ . കേന്ദ്രസർക്കാർ അനുവദിച്ച ക്ഷാമാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസ കുടിശ്ശികകൾ വിതരണം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്‍റ്​ സുഗതൻ മാപ്പിളാട്ട്​ ഉദ്ഘാടനം ചെയ്തു. കെ.എ. അനിരുദ്ധൻ, വി.കെ. രാജേന്ദ്രൻ, കാർത്തികേയൻ, സോമനാഥ കൈമൾ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ സദാനന്ദൻ പാണാവള്ളി, സെക്രട്ടറി സി.സി. മധു, ട്രഷറർ ദേവസ്യ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ ജില്ല വൈസ് പ്രസിഡന്‍റ്​ സുഗതൻ മാപ്പിളാട്ട്​ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.