ജപ്തി നടപടികളാരംഭിച്ചു

മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ സർവിസ് സഹകരണ ബാങ്കിൽനിന്ന്​ വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവർക്ക് ജപ്തി നടപടികൾ ആരംഭിച്ചതായി ബാങ്ക് പ്രസിഡന്‍റ്​ ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണൻ, സംഘം സെയിൽ ഓഫിസർ എൻ. ദീപു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും സർവേയറും ഉൾപ്പെട്ട സംഘമാണ് നടപടികൾ നടത്തുന്നത്. കഴിഞ്ഞ ദിവസം പ്രാഥമികമായി ഏഴ് വായ്പകളിൽ മുതലും പലിശയുംകൂടി ഒരുകോടി രൂപക്കുള്ള കുടിശ്ശിക വസ്തുവകകൾ അളന്ന് തിട്ടപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.