കരുണയുടെ കനിവിൽ ദമ്പതികൾക്ക്​ വീടൊരുങ്ങുന്നു

മാന്നാർ: . ചെന്നിത്തല ഒരിപ്രം പത്മനിവാസ് പത്മകുമാർ-സിന്ധു ദമ്പതികൾക്കാണ് കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി തൃപ്പെരുന്തുറ മേഖല കമ്മിറ്റി വീട്​ നിർമിക്കുന്നത്​. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസ് കട്ടിളവെച്ചു. രക്ഷാധികാരി കെ. നാരായണ പിള്ള അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ഡി. ഫിലേന്ദ്രൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി. സുകുമാരി, ജനറൽ സെക്രട്ടറി എൻ.ആർ. സോമൻപിള്ള, സുരേഷ് മത്തായി, സിബു വർഗീസ്, അജിതകുമാരി, കെ. കലാധരൻ, ബ്രാഞ്ച് സെക്രട്ടറി അജയകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.