ഗാന്ധിയുടെ സന്ദേശം പ്രാവർത്തികമാക്കിയാൽ സമാധാനം പുലരും -ഉമ്മൻ ചാണ്ടി

വള്ളികുന്നം: ഗാന്ധിയുടെ സന്ദേശം പ്രാവർത്തികമാക്കിയാൽ ലോകത്ത് സമാധാനം പുലരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വള്ളികുന്നം ഊട്ടുപുര കൾച്ചറൽ ആൻഡ്​ ചാരിറ്റബിൾ സൊസൈറ്റി എസ്.എൻ.ഡി.പി സംസ്‌കൃത ഹൈസ്കൂൾ മുറ്റത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഊട്ടുപുര ചെയർമാൻ മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്ദമംഗലത്തിന് ഗാന്ധി പുരസ്കാരം സമ്മാനിച്ചു. പ്രവർത്തന മികവിന് സ്കൂൾ മാനേജർ പുതുക്കാട്ട് ബാലചന്ദ്രനെ ആദരിച്ചു. കറ്റാനം ഷാജി, എൻ. രവി, അഡ്വ. കെ.ആർ. മുരളീധരൻ, ജി. രാജീവ്കുമാർ, കെ. ഗോപി, പ്രാക്കുളം രാധാകൃഷ്ണ പിള്ള, നന്ദനം രാജൻ പിള്ള, സജീവ് റോയൽ, അൻസാർ ഐശ്വര്യ, ശാനി ശശി, മീനു സജീവ്, രാജുമോൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീനി, പി.ടി.എ പ്രസിഡന്റ് അശോക് കുമാർ സി. അനിത, സുമ രാജൻ, എസ്. ലതിക, ഷീന റജിമോൻ, ബിന്ദു മാധവം, ഉത്തര ഉത്തമൻ, അബ്ദുറസാഖ്, സുധീഷ് കന്നിമേൽ, അഞ്ചനാപിള്ള തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY1OOTIPURA വള്ളികുന്നം ഊട്ടുപുര കൾചറൽ സൊസൈറ്റി എസ്.എൻ.ഡി.പി സംസ്‌കൃത ഹൈസ്കൂൾ മുറ്റത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.