മാവേലിക്കര: 'യുദ്ധം വേണ്ട സമാധാനം പുലരട്ടെ' കാമ്പയിന്റെ ഭാഗമായി മഹിള കോണ്‍ഗ്രസ് മാവേലിക്കര നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിഗ്നേച്ചര്‍ കാമ്പയിന്‍ നോവലിസ്റ്റ് കെ.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ചിത്രാമ്മാള്‍ അധ്യക്ഷത വഹിച്ചു. യുക്രെയ്നില്‍നിന്ന് നാട്ടിലെത്തിയ അനഘയെ ആദരിച്ചു. കുഞ്ഞുമോള്‍ രാജു, കൃഷ്ണകുമാരി, ലളിത രവീന്ദ്രനാഥ്, ശാന്തി അജയന്‍, കെ.ആര്‍. മുരളീധരന്‍, നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍, കെ. ഗോപന്‍, ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ കെ.ജി. ഷാ, കെ.എല്‍. മോഹന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം മഹിള കോണ്‍ഗ്രസ് സംഘടിപ്പിച്ച സിഗ്നേച്ചര്‍ കാമ്പയിന്‍ നോവലിസ്റ്റ് കെ.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.