ചെങ്ങന്നൂർ: സമുദായാംഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍നിന്നുള്ള ആനുകൂല്യം ലഭ്യമാക്കാന്‍ ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയന്‍ മുന്‍കൈ എടുക്കുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പിന്നാക്കക്ഷേമ, എന്നീ മന്ത്രിമാരുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സമുദായ അംഗങ്ങള്‍ക്ക് ചികിത്സ ധനസഹായങ്ങള്‍, ഭവനനിര്‍മാണ വായ്പകള്‍, പിന്നാക്ക ക്ഷേമപകോര്‍പറേഷനില്‍നിന്നുള്ള ആനുകൂല്യം, പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം, സര്‍ക്കാര്‍ ഇതര സേവനങ്ങള്‍ സമുദായങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതിയില്‍ സേവനകേന്ദ്രം യൂനിയന്‍ ഓഫിസില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1556ആം നമ്പര്‍ കോടുകുളഞ്ഞികരോട് ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന വെണ്‍മണി മേഖല സമ്മേളനത്തിലാണ് പദ്ധതികള്‍ വിശദീകരിച്ചത്. ചെയര്‍മാന്‍ അനില്‍ അമ്പാടി അധ്യക്ഷതവഹിച്ച ചടങ്ങിൽ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം പദ്ധതി വിശദീകരിച്ചു. ബി. ജയപ്രകാശ് തൊട്ടാവാടി, കെ.ആര്‍. മോഹനന്‍, എം.പി. സുരേഷ്, വി.എന്‍. സുകു, പി.ജി. മോഹനന്‍, അമ്പിളി ശശി, രവീന്ദ്രന്‍, രമണി കാര്‍ത്തികേയന്‍, ദേവദാസന്‍, ശ്രീകല സന്തോഷ്, ദേവദാസ്, ഷോണ്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. മോഹനന്‍ കൊഴുവല്ലൂര്‍ സ്വാഗതവും വി.എസ്. സജികുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.