യുദ്ധവിരുദ്ധ റാലി

കായംകുളം: സോഷ്യൽ ഫോറത്തിന്റെയും ജനകീയ പ്രതിരോധ സമിതിയുടെയും ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ സമാധാനറാലിയും സമ്മേളനവും സംഘടിപ്പിച്ചു. പ്രതിരോധ സമിതി ജില്ല പ്രസിഡന്റ് മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറം പ്രസിഡന്റ് ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ജനാർദനകുറുപ്പ്, ബി. ദിലീപൻ, ഇ. സമീർ, ആർ. പാർഥസാരഥിവർമ, ഉദയകുമാർ ചേരാവള്ളി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY1KYLM കായംകുളത്ത് സംഘടിപ്പിച്ച യുദ്ധവിരുദ്ധസമ്മേളനം ജനകീയ പ്രതിരോധസമിതി ജില്ല പ്രസിഡന്റ് മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.