ക്ഷീരകർഷക സംഗമം

കായംകുളം: ക്ഷീരവികസന വകുപ്പ്, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്, പഞ്ചായത്ത്, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ പുള്ളിക്കണക്ക് ക്ഷീര സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകസംഗമം സംഘടിപ്പിച്ചു. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ്​ അംബുജാക്ഷി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു, കെ. ശ്രീകുമാർ, വി.എൽ. പ്രിയ, ഷാനി കുരുമ്പോലിൽ, എസ്. പവനനാഥൻ, എം.കെ. വേണുഗോപാൽ, എൽ. ഉഷ, കെ.ജി. സന്തോഷ്‌, എ. ശോഭ, എം. ജനൂഷ, ഓച്ചിറ ചന്ദ്രൻ, തണ്ടളത്ത് മുരളി എന്നിവർ സംസാരിച്ചു. ചിത്രം:APLKY2KRISH കൃഷ്ണപുരം വിശ്വഭാരതി സ്കൂളിൽ സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.