ചെങ്ങന്നൂർ: തോട്ടിൽ മത്സ്യബന്ധനത്തിന് ഉപയോഗിച്ച വലയിൽ മൂർഖൻ കുടുങ്ങി. ഒന്നാം ബ്ലോക്ക് പാടശേഖരമായ തേവർകടവിന് പടിഞ്ഞാറ് ഭാഗത്തുള്ള വാച്ചാൽ തോട്ടിൽ നീട്ടിയ വലയിലാണ് അഞ്ചരമീറ്റർ നീളമുള്ള മൂർഖൻ അകപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10നായിരുന്നു സംഭവം. പോട്ടങ്കേരിൽ രാജേഷ്, സുബ്രഹ്മണ്യം എന്നിവർ വിരിച്ച വലകൾ ഉയർത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ജില്ല സോഷ്യൽ ഫോറസ്റ്റ് ഡിവിഷനിൽ നിന്നെത്തിയ ജീവനക്കാർ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.