കായംകുളം: നഗരത്തിലെ മാലിന്യ സംസ്കരണം ഊർജിതമാക്കാൻ ഹരിതകര്‍മസേന സജ്ജമായി. മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ലക്ഷ്യമാക്കുന്നത്. വീടുകളും കടകളും കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനം. നഗരത്തിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ച് തരംതിരിച്ച് പുനുരുപയോഗിക്കും. ഇതിലൂടെ വരുമാനമാക്കാനും കഴിയും. പ്രവർത്തനോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സൻ പി. ശശികല നിർവഹിച്ചു. വൈസ് ചെയര്‍മാന്‍ ജെ. ആദർശ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഫര്‍സാന ഹബീബ്, എസ്. കേശുനാഥ്, മായാദേവി, ഷാമില അനിമോന്‍, പി.എസ്. സുല്‍ഫിക്കര്‍, സി.പി.എം പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഹരിലാല്‍, കൗണ്‍സിലർമാരായ കെ. പുഷ്പദാസ്, ഡി. അശ്വനിദേവ്, ഹരിത കര്‍മ കേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ.എസ്. രാജേഷ്, ഐ.ആര്‍.ടി.സി കോഓഡിനേറ്റര്‍മാരായ ജാഫര്‍ ഷെരീഫ്, വിനു മാത്യു, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് എ. ഗിരിജ കുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.