പൈപ്പ് മാറ്റി സ്ഥാപിക്കൽ; കൗൺസിലർ സത്യഗ്രഹ സമരം തുടങ്ങി

മാവേലിക്കര: ജല അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വാർഡ് കൗൺസിലർ അനി വർഗീസ് ജല അതോറിറ്റി ഓഫിസിനു മുന്നിൽ സത്യഗ്രഹ സമരം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മുതൽ നഗരസഭവരെ റോഡിൽ 13 മാസത്തിനിടെ പൈപ്പ്​ പൊട്ടിയത് 13 തവണയാണ്​. ഓരോ തവണയും പൈപ്പുപൊട്ടുകയും റോഡ് കുഴിച്ച് ശരിയാക്കുകയും ചെയ്തതിലൂടെ ഒരു വശം കുഴികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. പൈപ്പുപൊട്ടി വെള്ളം മുടങ്ങുന്നത് പതിവായതിനാലാണ് അനിശ്ചിതകാല സമരവുമായി വാർഡ് കൗൺസിലറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ അനി വർഗീസ് രംഗത്തുവന്നത്. നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശക്തിനഗർ റസിഡന്‍റ്​സ്​ അസോസിയേഷൻ സെക്രട്ടറി ടി.സി. ജേക്കബ്​ അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാൻ കെ.ആർ. മുരളീധരൻ, ഫാ. ജോൺസ് ഈപ്പൻ, നഗരസഭ വൈസ് ചെയർപേഴ്സൻ ലളിത രവീന്ദ്രനാഥ്‌, സ്ഥിരം സമിതി അധ്യക്ഷരായ സജീവ് പ്രായിക്കര, ശാന്തി അജയൻ, കൗൺസിലർമാരായ നൈനാൻ സി. കുറ്റിശ്ശേരി, കെ. ഗോപൻ, കൃഷ്ണകുമാരി, മനസ്സ് രാജൻ, ലത മുരുകൻ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. സുരേഷ്, ചരിത്രകാരൻ ജോർജ് തഴക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്​ മാത്യു വർഗീസ്, സ്വാമി ത്യാഗാനന്ദ, സ്വാമി ബ്രഹ്മാനന്ദ, ബൈജു സി. മാവേലിക്കര, ആർ.എസ്.പി ടൗൺ സെക്രട്ടറി പി.എൻ.വി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: മാവേലിക്കര ജല അതോറിറ്റി ഓഫിസിനു മുന്നിൽ നഗരസഭ കൗൺസിലർ അനി വർഗീസ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.