ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ ഭാഗമായി ചൊവ്വാഴ്ച നടന്ന വർണാഭമായ കെട്ടുകാഴ്ച ഭക്തി സാന്ദ്രമായി. വൈകീട്ട് നാല് മണിയോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട 16 കരകളിൽ നിന്നാണ് നന്ദികേശ കെട്ടുകാഴ്ചകൾ എത്തിച്ചേർന്നത്. കൂടാതെ നേർച്ചക്കാളകളും എത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂറ്റൻ നന്ദികേശ കെട്ടുകാഴ്ചകൾ ഒഴിവാക്കി ചെറിയ നന്ദികേശൻമാരെയാണ് അണിയിച്ചൊരുക്കി ക്ഷേത്ര ദർശനത്തിനായി കൊണ്ടുവന്നത്. കര പ്രാതിനിധ്യ പ്രകാരം ക്ഷേത്രത്തിന് വലം വെച്ച് മഹാദേവരെ വണങ്ങി യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചതോടെ കെട്ടുകാഴ്ച സമാപിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു. പുലർച്ച കരകളിൽ നിന്നെത്തിയ കാവടി ഘോഷയാത്ര വരവും ഭക്തിസാന്ദ്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.