ഭക്തിസാന്ദ്രമായി; നാടെങ്ങും ശിവരാത്രി ആഘോഷിച്ചു

ആലപ്പുഴ: നാടെങ്ങും ഭക്തിസാ​ന്ദ്രമായി ശിവരാത്രി ആഘോഷിച്ചു. മൂന്നാം തരംഗത്തിൽ കോവിഡ്​ വ്യാപനം കുറഞ്ഞതോടെ ക്ഷേത്രങ്ങളിൽ കലാപരിപാടികളും ഉത്സവവും നടന്നു. ആലപ്പുഴ തോണ്ടൻകുളങ്ങര, കളർകോട്​ മഹാദേവക്ഷേത്രം, മണ്ണഞ്ചേരി കാവുങ്കൽ ക്ഷേത്രം, അമ്പലപ്പുഴ ഇരട്ടക്കുളങ്ങര മഹാദേവക്ഷേ​​ത്രം, ചെങ്ങന്നൂർ മഹാദേവക്ഷേത്രം, പുന്നപ്ര അന്നപൂർണേശ്വരി ക്ഷേത്രം, പറവൂർ ഭഗവതി ​ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേകപൂജകളും പരിപാടികളും നടന്നു. സംഗീതസദസ്സ്​, ബാലെ, നൃത്തനൃത്യങ്ങൾ, ​പ്രഭാഷണം, ഘോഷയാത്ര, ദീപക്കാഴ്​ച എന്നിവയുണ്ടായിരുന്നു. അറനൂറ്റിമംഗലം അമ്മഞ്ചേരിൽ ദേവീക്ഷേത്രത്തിലെ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, നവകം, പഞ്ചഗവ്യം, അഭിഷേകം എന്നിവ നടന്നു. കുറത്തികാട് മഹാദേവർ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തിരുമുന്നിൽപറ, മഹാധാര എന്നിവയും ഇറവങ്കര ആനന്ദേശ്വരത്ത് മഹാദേവർ ക്ഷേത്രത്തിൽ കെട്ടുകാഴ്ച സമർപ്പണം, ആറാട്ടുപുറപ്പാട്, ആറാട്ടുവരവ്, മഹാശിവരാത്രി പൂജ എന്നിവയും നടന്നു. ചുനക്കര വടക്ക് അരത്തകണ്ഠൻവെട്ടത്ത് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നടന്നു. കുടശ്ശനാട് തിരുമണിമംഗലം മഹാദേവർ ക്ഷേത്രത്തിൽ ഭക്തിഗാനസുധ, കലശപൂജ എന്നിവയും ആദിമൂലം വെട്ടിക്കോട്ട്‌ നാഗരാജസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രാചാര ചടങ്ങുകൾക്ക്​ പുറമെ വിശേഷാൽ പൂജകളായ നവകം, ശ്രീഭൂതബലി എന്നിവയും നടന്നു. APL kalarcode temple കളർകോട് ക്ഷേത്രത്തിൽ ശിവരാത്രിയോട് അനുബന്ധിച്ച്​ നടന്ന ദീപക്കാഴ്ച APL sivarathri ആറാട്ടുപുഴ മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിലെ ഘോഷയാത്രക്ക്​ അണിനിരക്കുന്നതിന്​ മുമ്പ്​ ശിവനും പാർവതിയുമായി വേഷമിട്ടവർ കുശലാന്വേഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.