റോഡ് ഉദ്ഘാടനം ചെയ്തു

എഴുപുന്ന: എം.എൽ.എ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച എഴുപുന്ന ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ തോട്ടപ്പള്ളി-കോലത്തുശ്ശേരി റോഡിന്റെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. റോഡിന്റെ ശേഷിച്ച ഭാഗം ഉടൻ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. തങ്കമണി സോമൻ അധ്യക്ഷത വഹിച്ചു. സി.എസ് അഖിൽ, അസിസ്റ്റന്റ് എൻജിനീയർ ദീപ്തി, വി.ഇ.ഒ അലിൻ എന്നിവർ സംസാരിച്ചു. ചിത്രം: തോട്ടപ്പള്ളി-കോലത്തുശ്ശേരി റോഡിന്റെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.