ചാരുംമൂട്: ചെങ്ങന്നൂർ കല്ലിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ബന്ധുക്കളായ യുവതീയുവാക്കൾക്ക് ചുനക്കര ഗ്രാമം കണ്ണീരോടെ വിട നൽകി. ചുനക്കര സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. ചുനക്കര തെക്ക് കൊപ്പാറയിൽ എ.ജെ വില്ലയിൽ അലൻ കെ. തോമസ് (26), നാമ്പോഴി ജയിൻ വില്ലയിൽ ജെൻസി ആൻ ജോസ് (22) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ 10ന് വിലാപയാത്രയായി സമീപങ്ങളിലായുള്ള വീടുകളിലെത്തിച്ചു. ഉച്ചക്ക് രണ്ടിന് സെന്റ് തോമസ് മാർത്തോമ ദേവാലയത്തിൽ ശുശ്രൂഷകൾക്കുശേഷം സംസ്കാരം നടത്തി. വീടുകളിലും ദേവാലയത്തിലും വൻ ജനാവലിയാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺ കുമാർ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.