മാന്നാര്‍: മേജർ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ച് മാവേലിക്കര തപാല്‍ ഡിവിഷൻ പോസ്റ്റല്‍ സേവനങ്ങളുടെ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. ക്ഷേത്രവളപ്പിൽ ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം വാവ സുരേഷ് നിര്‍വഹിച്ചു. മാവേലിക്കര പോസ്റ്റല്‍ ഡിവിഷന്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് ജയചന്ദ്രന്‍, മാന്നാര്‍ പോസ്റ്റ്മിസ്ട്രസ് ശാരദാമണി, കലാധരന്‍ കൈലാസം, വിനോദ് കുമാര്‍ ചിറ്റക്കാട്ട്, വി.കെ. രാജു വാലില്‍ത്തറയില്‍, പ്രീത, വിദ്യ തുടങ്ങിയവര്‍ സംസാരിച്ചു. തപാല്‍ വകുപ്പിന്റെ സേവനങ്ങളായ സേവിങ്സ് ബാങ്ക്, തപാല്‍ ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ ജനസുരക്ഷ പദ്ധതി, ഗംഗജലം വില്‍പന എന്നിവ സ്റ്റാളിൽ ലഭ്യമാണെന്ന് മാവേലിക്കര പോസ്റ്റല്‍ ഡിവിഷന്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് ജയചന്ദ്രന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.