വിദ്യാഭ്യാസ അവാർഡ് വിതരണം

അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാല വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, കല അശോകൻ, എന്നിവരെയും കായകൽപ അവാർഡ് നേടിയ പുന്നപ്ര കുടുംബാരോഗ്യകേന്ദ്രത്തെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവു പുലർത്തിയവരെയും അനുമോദിച്ചു. എച്ച്. സലാം എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ. തങ്കജി അധ്യക്ഷത വഹിച്ചു. (ചിത്രം.. വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭകൾക്കുള്ള അനുമോദനവും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.