തെക്കേക്കരയില്‍ ഇക്കോ ഷോപ് തുറന്നു

മാവേലിക്കര: തെക്കേക്കര കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇക്കോ ഷോപ് പ്രവര്‍ത്തനം ആരംഭിച്ചു. ജൈവപച്ചക്കറി പ്രോത്സാഹിപ്പിക്കുക, വിഷരഹിത കാര്‍ഷിക ഉൽപന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഇക്കോ ഷോപ്പില്‍ കാര്‍ഷിക സര്‍വകലാശാലയുടെ എല്ലാ ജൈവ വളങ്ങളും അനുബന്ധ കാര്‍ഷികസാമഗ്രികളും ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍മസേന സെക്രട്ടറി ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. സുകുമാരബാബു, കാര്‍ഷിക കര്‍മസേന വൈസ് പ്രസിഡന്റ് അജിത്ത് തെക്കേക്കര, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അജിത്ത്, കൃഷി ഓഫിസര്‍ എബി ബാബു എന്നിവര്‍ പങ്കെടുത്തു. ചിത്രം ഇക്കോ ഷോപ് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.