ചേർത്തല: ബാങ്കിങ് മേഖലയിലുണ്ടായിരുന്ന ചില നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതോടെ സഹകരണ മേഖലയിൽ വലിയ തകരാർ സംഭവിച്ചെന്ന് മന്ത്രി പി. പ്രസാദ്. കേരള ബാങ്ക് അർത്തുങ്കൽ ശാഖ ആഭിമുഖ്യത്തിൽ ഇടപാടുകാരുടെ സംഗമവും വിവിധയിനം വായ്പ പദ്ധതികളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതര ബാങ്കുകൾ കേരളത്തിലെ ജനങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും അവ വായ്പയായി വിതരണം ചെയ്യാതെ കേരളത്തിന് പുറത്തേക്ക് പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകുകയും ചെയ്തത് നമ്മുടെ നാട് അഭിമുഖീകരിച്ച വലിയ പ്രശ്നമായിരുന്നു. ഇത് തിരിച്ചറിഞ്ഞതിന് ശേഷമാണ് കേരളത്തിലെ സഹകരണ ബാങ്കിന്റെ പ്രസക്തി ജനം മനസ്സിലാക്കിയതെന്നും മന്ത്രി പറഞ്ഞു. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ വായ്പ വിതരണോദ്ഘാടനവും ഇടപാടുകാരെ ആദരിക്കലും നടത്തി. ജനറൽ മാനേജർ ലതാപിള്ള, ഫാ. സ്റ്റീഫൻ ജെ. പുന്നയ്ക്കൽ, സിസ്റ്റർ മേരി ജെമ്മ, ഏരിയ മാനേജർ പി.ജി. നിഷ്കളൻ, ജി. ദുർഗ ദാസ്, കെ.എസ്. രാജു, ഇ.സി. ശ്രീദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.