കെ.എസ്.യു ധര്‍ണ സംഘടിപ്പിച്ചു

ആലപ്പുഴ: യുക്രെയ്​നില്‍ കുടുങ്ങിയ വിദ്യാർഥികള്‍ അടക്കമുള്ളവരെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര-കേരള സർക്കാറുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട് കെ.എസ്.യു പാസ്​പോര്‍ട്ട് ഓഫിസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടന്ന ധർണയിൽ നിയോജക മണ്ഡലം പ്രസിഡന്റ് നായിഫ് നാസർ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ആർ. അംജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. അൻസിൽ ജലീൽ, മാഹീൻ മുപ്പതിൽചിറ, തൻസിൽ നൗഷാദ്, വിഷ്ണു പ്രസാദ്, യാസീൻ റഫീഖ്​, പ്രശോഭ് കൃഷ്ണൻ, ഷാരോൺ, അർജുൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.