സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ കിയോസ്‌ക് സ്ഥാപിച്ചു

മാവേലിക്കര: ആലപ്പുഴ ഹയര്‍സെക്കൻഡറി നാഷനല്‍ സര്‍വിസ് സ്‌കീം 'തുടരണം ജാഗ്രത' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എട്ട് കെ.എസ്.ആര്‍.ടി.സി ബസ് സ്​റ്റേഷനുകളിൽ സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ ജില്ലതല പരിപാടി മാവേലിക്കര ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മാവേലിക്കരയിൽ നടന്നു. എം.എസ്. അരുണ്‍കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ജില്ല കണ്‍വീനര്‍ അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. മാവേലിക്കര ക്ലസ്റ്റര്‍ കണ്‍വീനര്‍ ഷിജു മാത്യു, മാവേലിക്കര മുനിസിപ്പല്‍ വൈസ്‌ചെയര്‍പേഴ്‌സൻ ലളിത രവീന്ദ്രനാഥ്, കെ.എസ്.ആര്‍.ടി.സി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വസന്തകുമാര്‍, പ്രോഗ്രാം ഓഫിസര്‍മാരായ രമമോള്‍, ലിജു, സുധ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: ആലപ്പുഴ ഹയര്‍സെക്കൻഡറി നാഷനല്‍ സര്‍വിസ് സ്‌കീം നേതൃത്വത്തിൽ കെ.എസ്.ആര്‍.ടി.സി ബസ് സ്​റ്റേഷനുകളിൽ സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ ജില്ലതല പരിപാടി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.