ആലപ്പുഴ: കടകളുടെ ലൈസൻസ് പുതുക്കേണ്ടതിനാലും ചിക്കൻ സ്റ്റാളുകൾക്കുള്ള പുതിയ സർക്കാർ ഉത്തരവ് ബോധ്യപ്പെടുത്തുന്നതിനുമായി നഗരത്തിലെ ഇറച്ചിക്കോഴി വ്യാപാരി സംഘടനകളുടെ യോഗം സംഘടിപ്പിച്ചു. സ്ഥാപനങ്ങളിലെ മാലിന്യപ്രശ്‌നങ്ങളും ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട ആശങ്കകളും പുതിയ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിനെക്കുറിച്ച വിശദീകരണങ്ങളും യോഗത്തിൽ നടന്നു. ഉത്തരവ് പ്രകാരം ഡേർട്ടി ഏരിയ, ക്ലീൻ ഏരിയ എന്നിങ്ങനെ കടകളിൽ വേർതിരിച്ചു മറയ്ക്കണം, ഉപകരണങ്ങളും അളവുതൂക്ക സാമഗ്രികളും സ്‌റ്റെയിൻലെസ് സ്റ്റീൽ ആയിരിക്കണം, മൃഗങ്ങളുടെ അവയവങ്ങളോ ഭാഗങ്ങളോ പൊതുജനം കാണാതെ സൂക്ഷിക്കണം, കശാപ്പുകാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം, മാംസ വിതരണ സ്ഥാപനങ്ങളിൽ ഈച്ച, മറ്റു പ്രാണികൾ കടക്കാത്ത വിധം നെറ്റ് അടിച്ച് സംരക്ഷിക്കണം, എല്ലാ മാംസക്കടകളിലും പ്രാണികളെ പിടിക്കാനുള്ള ഉപകരണം ഉണ്ടാകണം, കശാപ്പുകാർക്ക് വൃത്തിയുള്ള ഹെഡ് ക്യാപ്, കൈയുറ, ഏപ്രൺ എന്നിവ ഉണ്ടായിരിക്കണം. നിലവിലെ സ്ഥാപനങ്ങൾ ക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്നും തീരുമാനിച്ചു. റെസിഡൻഷ്യൽ ഏരിയയിൽ 10 മീറ്റർ അകലത്തിലെ ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകൂ. തെരുവിൽ ഇത്തരം സ്ഥാപനങ്ങളോട് ചേർന്ന് മൃഗങ്ങളെ കെട്ടിയിടുന്നതും മാംസാവശിഷ്ടങ്ങൾ തെരുവുനായ്ക്കൾക്ക് കൊടുക്കുന്നതും ഒഴിവാക്കും. നഗരസഭ ചെയർപേഴ്‌സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് ഓഫിസർ വർഗീസ്, ചിക്കൻ മീറ്റ് വ്യാപാരി സംഘടനയെ പ്രതിനിധാനംചെയ്ത് കെ. അഷറഫ്, ടി.ഒ. സുധീർ, കെ.എക്‌സ്. ജോപ്പൻ, എ.ആർ. കമറുദ്ദീൻ, നഗരസഭ എച്ച്.ഐ, ജെ.എച്ച്.ഐ മാർ എന്നിവർ പങ്കെടുത്തു. apl nagaarasabha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.