സുഭിക്ഷ കേരളം; ആവേശമായി ഉള്ളികൃഷി വിളവെടുപ്പ്​

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടമംഗലം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വളപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഉള്ളികൃഷിയുടെ വിളവെടുപ്പ് ആവേശമായി. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.പി, ട്രാവന്‍കൂര്‍ മാറ്റ്‌സ് ആൻഡ്​ മാറ്റിങ്​സ്​ കമ്പനി മാനേജിങ്​ ഡയറക്ടര്‍ വി.വി. പവിത്രന് നല്‍കി ആദ്യവിൽപന നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി വളം വിൽപന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അസി. കൃഷി ഡയറക്ടര്‍ ജി.വി. രജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹാലക്ഷ്മി കൃഷി ഗ്രൂപ്പാണ് സ്‌കൂള്‍ വളപ്പില്‍ കൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ അഞ്ച്​ പഞ്ചായത്തുകളിലായി 13 കാര്‍ഷിക ഗ്രൂപ്പുകള്‍വഴി ഏഴര ഏക്കറിലാണ് മാതൃക കൃഷിത്തോട്ടവും വിത്തുല്‍പാദന പദ്ധതിയില്‍ കൃഷിയും ഇറക്കിയത്. 100 കിലോ വിത്തും ജൈവവളവും ജൈവ കീടനാശിനിയും ഉള്‍പ്പെടെയാണ് ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്. ഉള്ളിയില ഉള്‍പ്പെടെ 50 രൂപയുടെ കെട്ടുകളായി കൃഷിയിടത്തില്‍തന്നെ വില്‍ക്കാനാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. APL kandamangalam school കടക്കരപ്പള്ളി കണ്ടമംഗലം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്രദർശന-മാതൃക ഉള്ളി കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.